ബഹ്‌റിനിലെ ഏക അംഗീകൃത മലയാളി പ്രബോധകനായി സയ്യിദ് ഫക്രുദീൻ കോയ തങ്ങള്‍

Saturday Feb 10, 2018
വെബ് ഡെസ്‌ക്‌

മനാമ: റിലീജിയസ് അഫേഴ്‌സ് ഡയറക്റ്ററേറ്റ് വകുപ്പ്  പുറത്തിറക്കിയ അംഗീകൃത മത പ്രബോധകരുടെ പട്ടികയില്‍ ഏക മലയാളിയായി സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്രുദീൻ കോയ തങ്ങള്‍ ഇടം പിടിച്ചു.
എഴുത്തു പരീക്ഷകൾക്കും അഭിമുഖത്തിനും ശേഷമാണ് ഫക്രുദീൻ തങ്ങളെ അംഗീകൃത പ്രബോധകനായി തിരഞ്ഞെടുത്തത് . തങ്ങളെ കൂടാതെ ഈ പട്ടികയിലുള്ളവരെല്ലാം ബഹ്‌റൈന്‍ സ്വദേശികളായ പണ്ഢിതരാണ്. കഴിഞ്ഞ 35 വര്‍ഷത്തോളമായി ബഹ്റിനിലുള്ള തങ്ങൾ തമിഴ്‌നാട്  തേങ്ങാപട്ടണം സ്വദേശിയായാണ്.

Tags :
manama മനാമ സമസ്ത