പ്രണയിക്കണം മഹാദേവനെ പോലെ

ദേവന്മാരുടേയും ദേവനായാണ് മഹാദേവനെ ആരാധിക്കുന്നത്.മനുഷ്യന്റെ എല്ലാ വികാരങ്ങളും ഉൾകൊണ്ട വ്യക്തി ആയിരുന്നു ശിവൻ. ഒരേ സമയം ശിവന്‍ നിസ്സംഗനായ യോഗിയാണ്‌, പ്രണയപരവശനായ ഭര്‍ത്താവാണ്‌, സ്വന്തം ദൂതഗണങ്ങള്‍ക്കു നടുവില്‍ മദ്യലഹരിയില്‍ ഉന്മത്തനായിരിക്കുന്നവനാണ്‌. നീതിക്ക് വേണ്ടി ദേവന്നെന്നോ അസുരനെന്നോ വ്യത്യാസം നോക്കാതെ അനുഗ്രഹവർഷങ്ങൾ വാരിവിതറിയ വ്യക്തിയാണ് മഹാദേവൻ .ഹിന്ദുമത വിശ്വാസപ്രകാരം കൈലാസപർവ്വതം പരമശിവന്റെ വാസസ്ഥലമായി കരുതുന്നു.അദ്ദേഹം തന്റെ പത്നിയായ ശ്രീപാർവ്വതി ദേവിയുമൊത്ത് ധ്യാനത്തിൽ ഇരിക്കുന്ന സ്ഥലമാണ് കൈലാസപർവ്വതം എന്ന് വിശ്വസിക്കുന്നു. ശിവരാത്രി പടിവാതിക്കൽ എത്തി നിൽക്കുന്ന ഈ അവസരത്തിൽ ശിവ ഭക്തി ഗാനങ്ങൾ കേട്ട് നമുക്കും ആനന്ദത്തിൽ ആറാടാം.