റെയില്‍വെ പാലങ്ങളുടെ നിലനില്‍പ്പ് ഭീഷണിയില്‍

തൃശൂർ : ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള റെയില്‍വെ പാലങ്ങൾ നിലനില്‍പ്പ് ഭീഷണിയിൽ.പാലത്തിനടിയിലെ മണ്ണ് ഒലിച്ചുപോയതോടെയാണ് പാലം അപകടാവസ്ഥയിൽ എത്തിയത്. റെയില്‍ പാലങ്ങളുടെ തൂണുകളുടെ ഏറ്റവും അടിഭാഗത്തെ പില്ലറുകള്‍ മൂന്ന് – നാലടി ഉയരത്തില്‍ തറനിരപ്പില്‍ നിന്നും പുറത്ത് കാണുന്ന സ്ഥിതിയിലാണിപ്പോഴുള്ളത്. ‘പൈലിംഗ്’ നടത്തി ഏറ്റവും ഉറപ്പുള്ള പ്രതലം വരെ താഴ്ത്തി സ്ഥാപിക്കുന്ന പില്ലറുകള്‍ പുറത്ത് കാണുന്നത് തൂണുകളുടെ ബലത്തെ ഏറെ ഗുരുതരമായി ബാധിക്കുന്നതാണ്.

മണ്ണെടുപ്പ് വ്യപകമായതോടെ തറനിരപ്പില്‍ നിന്നും പുറത്തായ പില്ലറുകള്‍ കാണാത്ത തരത്തില്‍ റെയില്‍വെ അധികൃതര്‍ കരിങ്കല്ലും മറ്റും പാകി തറയ്ക്ക് ബലമേകിയിരുന്നു. എന്നാലിപ്പോള്‍ ഇവയും ഒലിച്ചുപോയ നിലയിലാണുള്ളത്. പില്ലറുകള്‍ പുറത്തുകാണുന്നത് വലിയ പ്രശ്നമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ദിനംപ്രതി നിരവധി ഭീര്‍ഘദൂര ട്രെയിനുകളാണ് ഈ രണ്ട് പാലങ്ങളിലൂടെയും കടന്നു പോകുന്നത്. പില്ലറുകളുടെ താഴ്ചയുടെ കാര്യത്തിൽ ആർക്കും തന്നെ വ്യക്തതയില്ല.