ന്യൂഡൽഹി > ഫെഡ് കപ്പ് ടെന്നീസിൽ ഇന്ത്യ ഹോങ്കോങ്ങിനെ തോൽപ്പിച്ചു. 2‐0ന്റെ ലീഡായി ഇന്ത്യക്ക്. റാങ്കിങ്ങിൽ പിന്നിലായ ഹോങ്കോങ് ടീമിനെതിരെ ഇന്ത്യ ആധികാരിക ജയം നേടി. അങ്കിത റെയ്നയും കർമൻ കൗറും സിംഗിൾസ് മത്സരങ്ങൾ ജയിച്ചു. അങ്കിത ഹോങ്കോങ്ങിന്റെ ലിൻങ് ഷാങ്ങിനെ തോൽപ്പിച്ചു (6‐3, 6‐2). കർമൻ യൂദിസെ ചോങ്ങിനെ മറികടന്നു (6‐3, 6‐4).