ഓടുന്ന കാറിൽ നിന്നും ഭര്‍ത്താവ് പുറത്തേക്ക് തെറിച്ചു വീണു ; ഇതറിയാതെ കാറോടിച്ച് പോകുന്ന ഭാര്യ വീഡിയോ കാണാം

ഓടുന്ന കാറിൽ നിന്നും ഭര്‍ത്താവ് പുറത്തേക്ക് തെറിച്ചു വീണു ; ഇതറിയാതെ കാറോടിച്ച് പോകുന്ന ഭാര്യ. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നുചൈനയിലെ ജിയാംഗ്‍സു പ്രവശ്യയിലെ തായ്‍കാങ്ങിലാണ് സംഭവം. ഡിന്നര്‍ പാര്‍ട്ടി കഴിഞ്ഞ് ദമ്ബതികള്‍ വീട്ടിലേക്കു മടങ്ങുന്നതിനിടയിലാണ് അപകടം. ഇരുവരും മദ്യപിച്ചിരുന്നു. കാറിന്‍റെ ഡോറ് തുറന്ന ഭര്‍ത്താവ് അബദ്ധത്തില്‍ പുറത്തേക്ക് വീണതാകാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു. ഭർത്താവ് പുറത്തേക്ക് തെറിച്ച് വീഴുന്നറതും ഇയാള്‍ റോഡിലേക്കു വീണശേഷം കാറിന്‍റെ വേഗം കുറയുന്നതുമായ ദൃശ്യങ്ങൾ സമീപത്തെ സിസി ടിവി ക്യാമറയില്‍ പതിയുകയായിരുന്നു.ശേഷം ഭാര്യ കാര്‍ നിര്‍ത്തിയോ ഇല്ലയോ എന്ന് വ്യക്തമല്ല.

read also ;പഴകും തോറും വീര്യം കൂടുന്ന വീരു, അക്തറിന്റെ ആദ്യ പന്ത് തന്നെ സിക്‌സര്‍ (വീഡിയോ)