സീറോ മലബാര്‍ സഭ ഭൂമി വിവാദം; ആരോപണ വിധേയരായ വൈദികര്‍ക്ക് സ്ഥലം മാറ്റം

തിരുവവനന്തപുരം: സീറോ മലബാര്‍ സഭ ഭൂമി വിവാദത്തില്‍ ആരോപണ വിധേയരായ വൈദികരെ സ്ഥലം മാറ്റി. സാമ്പത്തിക വിഭാഗം ചുമതലയുള്ള ഫാദര്‍ ജോഷി പുതുവയെ മാറ്റി. കര്‍ദിനാള്‍ ഹൗസില്‍ നിന്നും കൊച്ചിയിലെ പള്ളിയിലേക്കാണ് മാറ്റം. ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുമ്പാടന് വിശ്രമ ജീവിതം നിര്‍ദ്ദേശിച്ചു. കര്‍ദിനാളിന് പിഴവ് പറ്റിയെന്ന് കണ്ടെത്തിയ സമിതി ചെയര്‍മാനെയും മാറ്റും.