കബഡി, വടംവലി മത്സരങ്ങൾ തുടങ്ങി

Saturday Feb 10, 2018
വെബ് ഡെസ്‌ക്‌

തൃശൂർ > സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള കബഡി, വടംവലി മത്സരങ്ങൾ തുടങ്ങി. വെള്ളിയാഴ്ച തേക്കിൻകാട് മൈതാനിയിൽ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. കബഡി മത്സരങ്ങളാണ് ആദ്യം നടന്നത്. 

ഉദ്ഘാടന ദിവസം 11 ടീമുകൾ കളത്തിലിറങ്ങി. സിന്തറ്റിക് മാറ്റിലാണ് കബഡി മത്സരങ്ങൾ. കബഡി ശനിയാഴ്ചയും തുടരും. ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ വടംവലി മത്സരം നടക്കും. 16 ഏരിയകൾ തിരിച്ചാണ് ടീമുകളെ നിശ്ചയിച്ചത്. വടംവലി മത്സരത്തിൽ വനിതകൾക്ക് പ്രത്യേക മത്സരമുണ്ടാവും.
നാട്ടിൻപുറങ്ങളിൽ അന്യമാകുന്ന നാടൻ കായികരൂപങ്ങളെ തിരിച്ചുപിടിക്കുകയാണ് ലക്ഷ്യമെന്ന് മത്സരം ഉദ്ഘാടനം ചെയ്ത് സിപിഐ എം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണൻ പറഞ്ഞു. സകല ജനവിഭാഗങ്ങളുടെയും സഹകരണം സമ്മേളനത്തിൽ ഉറപ്പാക്കാനും ഇത് വഴിവയ്ക്കും. കായിക സബ്കമ്മിറ്റി കൺവീനർ  കെ കെ രാമചന്ദ്രൻ അധ്യക്ഷനായി.
 പി കെ ഷാജൻ, കെ എൻ കുട്ടമണി എന്നിവർ സംസാരിച്ചു. കെ വി രാജേഷ് സ്വാഗതവും ബാബു എം പാലിശേരി നന്ദിയും പറഞ്ഞു.
Tags :
കബഡി സിപിഐ എം സംസ്ഥാന സമ്മേളനം