അതിർത്തിമതിൽ നിർമാണത്തിന് പണം നൽകാൻ അമേരിക്കയോട് പാകിസ്ഥാൻ

Saturday Feb 10, 2018
വെബ് ഡെസ്‌ക്‌

ഇസ്ലാമാബാദ് > തങ്ങളോട് ഭീകരവാദത്തെ ചെറുക്കണമെന്ന് ആവശ്യപ്പെടുന്ന അമേരിക്ക അഫ്ഗാൻ അതിർത്തിയിൽ മതിൽനിർമാണത്തിന് പണം നൽകണമെന്ന് പാകിസ്ഥാൻ. |

പാക് വിദേശമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫാണ് അഫ്ഗാൻ അതിർത്തി മതിൽ നിർമാണത്തിന് അമേരിക്കൻ സഹായം ആവശ്യപ്പെട്ടത്. സാമ്പത്തികപ്രതിസന്ധിമൂലം 2343 കിലോമീറ്റർ മതിൽനിർമാണത്തിന്റെ പത്ത് ശതമാനം മാത്രമാണ് പൂർത്തീകരിക്കാനായത്. 2019 അവസാനമോടെ നിർമാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഖ്വാജ ആസിഫ് പറഞ്ഞു.

പാകിസ്ഥാൻ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നെന്ന് ആരോപിച്ച് അമേരിക്ക പാകിസ്ഥാനുള്ള സാമ്പത്തികസഹായം പിൻവലിച്ചിരുന്നു. ഭീകരവാദത്തെ തടയാൻ അഫ്ഗാനും പാകിസ്ഥാനും കൈകോർക്കണമെന്നും ഖ്വാജ ആസിഫ് പറഞ്ഞു.

Tags :
america അമേരിക്ക പാകിസ്ഥാൻ