
തൃശൂർ> തൃത്താല എംഎൽഎ വി ടി ബല്‍റാം വഴി വിട്ട രീതിയില്‍ മാര്‍ക്ക് തിരുത്തിയതിന്റെ രേഖകൾ പുറത്ത്. ബലറാം തൃശൂര്‍ ലോ കോളേജില്‍ പഠിക്കുമ്പോൾ ആണ് മാർക്ക് തിരുത്തിയത് . പീന്നീട് ഒതുക്കി തീർത്ത ആ മാര്‍ക്ക് തിരുത്തലിന്റെ രേഖകൾ കൈരളി പീപ്പിൾ ചാനലാണ് പുറത്തുവിട്ടത്.
.jpg)
ഇന്റേണല്‍ എക്‌സാമിന് പ്രിന്‍സിപ്പലിന്റെ സഹായത്തോടെയാണ് ബലറാം മാർക്ക് തിരുത്തിയത്. തിരുത്തി നേടിയത് 30 മാര്‍ക്ക് അധികം. 100ല്‍ 45 മാര്‍ക്ക് മാത്രമുണ്ടായിരുന്ന ബല്‍റാമിന് പ്രിന്‍സിപ്പല്‍ നല്‍കിയത് 75 മാര്‍ക്ക്.

സംഭവം വിവാദമായതോടെ യൂണിവേഴ്‌സിറ്റി ഇടപെട്ട് മാര്‍ക്ക് കുറക്കുകയായിരുന്നു. ഈ രേഖകളാണ് പുറത്തുവിട്ടത്. 29‐8‐ 2009 ന് നടത്തിയ അഞ്ചാം സെമസ്റ്ർ പരീക്ഷയുടെ മാർക്കിലാണ് തിരിമറി നടത്തിയത്. മാർക്ക് തിരുത്തിയതിനെതിരെ കോളേജ് യൂണിയൻ സെക്രട്ടറി നൽകിയ പരാതിയിൽ യൂണിവേഴ്സിറ്റി അന്വേഷണവും നടത്തി. പരീക്ഷ ചുമതലയുള്ള അധ്യാപകൻ നൽകിയ മാർക്ക് പ്രിൻസിപ്പാൾ തിരുത്തി നൽകുകയായിരുന്നു. അന്വേഷണത്തിൽ ഇത് വ്യക്തമായതോടെ യുണിവേഴ്‌സിറ്റി ഇടപെട്ട് വീണ്ടും തിരുത്തുകയായിരുന്നു.