കോമൺവെൽത്ത് ജാവലിൻ ചാമ്പ്യൻ ബാനിസ്റ്റർ അന്തരിച്ചു

Saturday Feb 10, 2018
വെബ് ഡെസ്‌ക്‌


സിഡ്നി > കോമൺവെൽത്ത് മുൻ ജാവലിൻ ത്രോ സ്വർണമെഡൽ ജേതാവ് ജാറഡ് ബാനിസ്റ്റർ നിര്യാതനായി. ഡൽഹി കോമൺവെൽത്ത് ഗെയിംസിൽ സ്വർണമെഡൽ ജേതാവായിരുന്നു ഈ മുപ്പത്തിമൂന്നുകാരൻ. മരണത്തിന് സംശയകരമായ കാരണമൊന്നും ഉണ്ടായിരുന്നില്ലെന്ന് ഓസ്ട്രേലിയൻ അത്ലറ്റിക്സ് സംഘടന ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. 89.02 മീറ്ററിൽ ഓസ്ട്രേലിയയുടെ ജാവലിൻ ത്രോ റെക്കോഡ് ബാനിസ്റ്ററുടെ പേരിലാണ്. 2008ലും 2012ലും ഓസ്ട്രേലിയക്കുവേണ്ടി ഒളിമ്പിക്സിലും പങ്കെടുത്തിരുന്നു.

Tags :
കോമൺവെൽത്ത്