കോഹ്ലിക്ക് അനുഷ്‌കയുടെ പിതാവിന്റെ വക തകര്‍പ്പന്‍ സമ്മാനം

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മയും കഴിഞ്ഞ ഡിസംബര്‍ 11ന് വിവാഹിതരായിരുന്നു. ഇറ്റലിയില്‍ വെച്ചായിരുന്നു ആരാധകര്‍ കാത്തിരുന്ന താര വിവാഹം. മിലാനിലെ ആഢംബര റിസോര്‍ട്ടില്‍ വച്ച് ഹൈന്ദവ ആചാര പ്രകാരം നടന്ന വിവാഹത്തില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ഇപ്പോള്‍ വിരാട് കോഹ്ലിയ്ക്ക് ഭാര്യ അനുഷ്‌കയുടെ പിതാവിന്റെ വക ഒരു മനോഹര സമ്മാനം ലഭിച്ചിരിക്കുകയാണ്. തേജസ്വിനി ദിവ്യനായിക് രചിച്ച പ്രണയ കവിതകളുടെ സമാഹാരമാണ് റിട്ട. കേണല്‍ അജയ് കുമാര്‍ താരത്തിനു സമ്മാനിച്ചത്. സ്മോക്സ് ആന്‍ഡ് വിസ്‌കി എന്നാണ് സമാഹാരത്തിന്റെ പേര്.

42 കവിതകളടങ്ങിയ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ അനുഷ്‌കയുടെ മാതാപിതാക്കളും പങ്കെടുത്തിരുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു പ്രകാശനം. അനുഷ്‌ക വഴിയാണ് കോഹ്ലിയുടെ കവിതാ പ്രേമം അജയ് കുമാര്‍ അറിഞ്ഞത്.