
തായ് ലൻഡ്> തായ്‌ലന്‍ഡില്‍ 10 കോടിയുടെ ലോട്ടറിയടിച്ചയാള്‍ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. ജിരാവത് പോങ്ഫാനാണ് ആത്മഹത്യാ കുറിപ്പ് എഴുതിശവച്ച് മരിച്ചത്.
ലോട്ടറിയടിച്ച വിവരം അറിഞ്ഞതോടെ, ഇയാള്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് ഗംഭീര വിരുന്ന് നല്‍കിയിരുന്നു.എന്നാല്‍ പാര്‍ട്ടിക്ക് ശേഷം സമ്മാനാര്‍ഹമായ ടിക്കറ്റ് കാണാതായി. ഇതിന്റെ മനോവിഷമത്തിലാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറയുന്നു.
ആത്മഹത്യാകുറിപ്പില്‍ പറയുന്നത് ഇങ്ങനെ:
”ടിക്കറ്റ് മോഷ്ടിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞതോടെ കടുത്ത വിഷാദമാണ് അനുഭവപ്പെട്ടത്. ഇതില്‍ തന്റെ കുടുംബത്തെ ആരും പരിഹസിക്കരുത്. എനിക്ക് തന്നെയായിരുന്നു സമ്മാനം.”