മലപ്പുറം: കേരള ഗ്രാമീണ്‍ ബാങ്ക് ചെയര്മാന് എം.കെ. രവികൃഷ്ണനെ സി.ബി.ഐ കസ്റ്റഡിയിലെടുത്തു.നാലുദിവസം മുൻപ് ഹൈദരാബാദിലേക്ക് വിളിച്ചുവരുത്തിയാണ് സി.ബി.ഐയുടെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കസ്റ്റഡിയിലെടുത്തത്. കാനറാ ബാങ്കിന്റെ ഹൈദരാബാദ് ശാഖയുടെ ചുമതലക്കാരനായിരിക്കെ അനുവദിച്ച വായ്പക്ക് സമര്‍പ്പിച്ച രേഖ വ്യാജമാണെന്നാണ് കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്. എന്നാൽ കനറ ബാങ്ക് നേരിട്ടുനടത്തിയ അന്വേഷണത്തില്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.