ന്യൂ ഡല്‍ഹി ; 13,000ത്തിലധികം ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിക്ക് ഒരുങ്ങി റെയില്‍വേ. ദീര്‍ഘകാലമായി അനധികൃത അവധിയിലുള്ള ഇവരെ അച്ചടക്ക നടപടിയെടുത്ത ശേഷം പിരിച്ച് വിടാനാണ് റെയില്‍വേ തീരുമാനം. അച്ചടക്ക നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട മേധാവികള്‍ക്ക് ഇതിനോടകം തന്നെ നിര്‍ദ്ദേശം റെയില്‍വേ നല്കി കഴിഞ്ഞു. രാജ്യത്തെമ്ബാടും അനധികൃതമായി ജോലിക്ക് ഹാജരാകാത്തവരെക്കുറിച്ച് നടത്തിയ വിവരശേഖരണത്തിലാണ് 13,000ത്തിലേറെ പേരുടെ കണക്ക് ലഭിച്ചത്.