സര്‍ക്കാര്‍ ജോലിയുണ്ടെങ്കില്‍ മാത്രമേ വിവാഹത്തിന് സമ്മതിക്കൂവെന്ന് കാമുകി നിര്‍ബന്ധം പിടിച്ചപ്പോൾ കാമുകൻ ചെയ്തത് ഏവരെയും ഞെട്ടിക്കും

മീററ്റ് : സർക്കാർ ജോലി ഉണ്ടെങ്കിൽ മാത്രമേ വിവാഹത്തിന് സമ്മതിക്കൂ എന്ന് കാമുകി പറഞ്ഞു.സർക്കാർ ജോലിക്കുവേണ്ടി 22കാരന്‍ സ്വന്തം പിതാവിനെ കഴുത്തറുത്തുകൊലപ്പെടുത്തി.യു.പിയിലെ മീററ്റിലാണ് സംഭവം.

പിതാവ് മരിച്ച ഒഴിവില്‍ ആശ്രിത നിയമനം വഴി ജോലിലഭിക്കാൻ വേണ്ടിയാണ് തരുണ്‍പാല്‍ എന്ന യുവാവ് ഇത്രയും വലിയ സാഹസം കാട്ടിയതെന്ന് പൊലീസിനോട് സമ്മതിച്ചു. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ പോസ്റ്റ്മാനായ ചന്ദ്രപാല്‍ (57) ആണ് മരിച്ചത്.

Read also : കാമുകിയ്ക്ക് വേണ്ടി ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍; നാടിനെ നടുക്കിയ സംഭവമിങ്ങനെ

മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കഴുത്തറുത്ത നിലയില്‍ യു.പിയിലെ പ്രതാപ് പുരില്‍ ഈ മാസം ഒന്നിനാണ് ചന്ദ്രപാലിന്റെ മൃതദേഹം കണ്ടെത്തിയത്. പൊലീസിന്റെ അന്വേഷണത്തില്‍ ചന്ദ്രപാലിന്റെ മകന്റെ പെരുമാറ്റത്തില്‍ സംശയം തോന്നി. വിശദമായ ചോദ്യം ചെയ്യലില്‍ തരുണ്‍പാല്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുത്തു.വയലില്‍ കൃഷി നോക്കാന്‍ പോയ പിതാവിനെ പിന്തുടര്‍ന്ന് സുഹൃത്തിന്റെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നെന്ന് ഇയാൾ പറഞ്ഞു.

2016ല്‍ തരുണ്‍പാല്‍ സി.ആര്‍.പി.എഫിന്റെ എഴുത്തുപരീക്ഷ വിജയിച്ചിരുന്നു. എന്നാല്‍ മെഡിക്കല്‍ ടെസ്റ്റില്‍ പരാജയപ്പെടുത്തി. എന്നാല്‍ ജോലി കിട്ടിയെന്നാണ് ഇയാള്‍ എല്ലാവരോടും കളവ് പറഞ്ഞിരുന്നത്.