പുതിനയിലും കറിവേപ്പിലയിലും വിഷാംശം; കാര്‍ഷിക കോളേജിലെ അധികൃതരുടെ നിർദേശം ഇങ്ങനെ

തിരുവനന്തപുരം: വെള്ളായണി കാര്‍ഷിക കോളജ് പരിശോധിച്ച പുതിന സാമ്പിളുകളില്‍ 62 ശതമാനത്തിലും വിഷാംശം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ആശങ്ക സൃഷ്ടിക്കുമ്പോൾ പച്ചക്കറികളില്‍നിന്ന് വിഷം നീക്കം ചെയ്യുന്നതിനുള്ള മാര്‍ഗങ്ങളുമായി എത്തിയിരിക്കുകയാണ് സര്‍വകലാശാലയിലെ അധികൃതർ. സര്‍വകലാശാലയുടെ ഉല്‍പന്നമായ വെജി വാഷ് ഉപയോഗിച്ച് പച്ചക്കറിയിലെ വിഷാംശം നീക്കം ചെയ്യാവുന്നതാണ്.

Read Also: കക്ഷികളില്‍ നിന്നും അമിത ഫീസ് ഈടാക്കുന്ന വക്കീലന്മാര്‍ക്ക് വിലക്കിട്ട് ഹൈക്കോടതി

കൂടാതെ അടുക്കളയിലുള്ള ചില വസ്‌തുക്കൾ ഉപയോഗിച്ചും ഇത്തരം വിഷാംശങ്ങൾ ഒഴിവാക്കാം. കറിവേപ്പിലയും പുതിനയിലയും ടിഷ്യൂ പേപ്പറിലോ ഇഴ അകന്ന കോട്ടന്‍ തുണിയിലോ പൊതിഞ്ഞ് പ്ലാസ്റ്റിക് ബോക്‌സില്‍ അടച്ച് വേണം ഫ്രിഡ്‌ജിൽ സൂക്ഷിക്കാൻ. ഉപയോഗത്തിനു തൊട്ടു മുന്‍പ് വിനാഗിരി ലായനിയിലോ 10 ഗ്രാം വാളന്‍പുളി ഒരു ലീറ്റര്‍ വെള്ളത്തില്‍ പിഴിഞ്ഞ് അരിച്ച ലായനിയിലോ10 മിനിറ്റ് മുക്കി വെച്ച ശേഷം ശുദ്ധജലത്തില്‍ രണ്ടു തവണ കഴുകിയാല്‍ 40 ശതമാനം മുതല്‍ 75 ശതമാനം വരെ വിഷാംശം നീക്കം ചെയ്യാവുന്നതാണ്.