സമൂഹത്തിൽ സെൻസർഷിപ് വേണ്ട: പ്രകാശ്‌രാജ്

Saturday Feb 10, 2018
വെബ് ഡെസ്‌ക്‌


കോഴിക്കോട് > ആരോഗ്യകരമായ സമൂഹത്തിൽ സെൻസർഷിപ്പ് ആവശ്യമില്ലെന്ന് നടൻ പ്രകാശ്‌രാജ്. സിനിമ സെൻസർ ചെയ്യാൻ ആർക്കും അധികാരം നൽകേണ്ട. എന്തു കഴിക്കണമെന്നതിലും ചിന്തിക്കണമെന്നതിലും മാധ്യമങ്ങളുടെ ഉള്ളടക്കമുൾപ്പടെയുള്ള കാര്യത്തിലുമെല്ലാം സെൻസർഷിപ്പ് വന്നുകഴിഞ്ഞു. സെക്‌സി ദുർഗ എന്ന സിനിമയുടെ പേരിൽ പ്രതിഷേധിക്കുന്നവർ ദുർഗയെന്ന പേരുള്ള സ്ത്രീയെ ഭർത്താവ് ഉപദ്രവിക്കുമ്പോൾ മിണ്ടാതിരിക്കുന്നു.


ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുനേരെയുള്ള വെല്ലുവിളികൾക്കെതിരെ സൂപ്പർസ്റ്റാറുകൾ ഉൾപ്പടെയുള്ളവർ രംഗത്തുവരണം. കലാകാരന്മാർ മാത്രമല്ല, പൊതുജനമൊന്നാകെ പ്രതിഷേധിക്കുകയും പ്രതിരോധിക്കുകയും ചെയ്യേണ്ട കാലമാണിത്. രാജ്യത്ത് കർഷകതൊഴിലാളികൾ പ്രതിഷേധിക്കുമ്പോൾ അവർക്കൊപ്പം നമ്മളും പങ്കെടുക്കണം. പ്രണയിക്കുന്നതുപോലും ഇന്ന് കുറ്റമാകുകയാണ്. രാജ്യത്തെ കർഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ച് ചോദിക്കുമ്പോൾ നരേന്ദ്രമോഡി നെഹ്‌റുവിനെയും ടിപ്പുസുൽത്താനെയും കുറിച്ചാണ് പറയുന്നത്.


തനിക്ക് രാഷ്ട്രീയക്കാരനല്ല, മറിച്ച് നിർഭയനായ ഒരിന്ത്യൻ പൗരനാണ് ആവേണ്ടത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ അദ്ദേഹം പറഞ്ഞു.
 

Tags :
prakash raj പ്രകാശ്‌രാജ് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ