
കൊച്ചി > കെഎസ്‌ടിഎ സംസ്ഥാന പ്രസിഡന്റായി കെ ജെ ഹരികുമാറിനെയും ജനറല്‍ സെക്രട്ടറിയായി കെ സി ഹരികൃഷ്ണനെയും കൊച്ചിയില്‍ നടന്ന 27ാമത് സംസ്ഥാന സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. ടി വി മദനമോഹനനാണ് ട്രഷറര്‍.
പത്തനംതിട്ട തെള്ളിയൂര്‍ സ്വദേശിയായ കെ ജെ ഹരികുമാര്‍ ആറന്മുള വല്ലന ടികെഎംആര്‍എം വിഎച്ച്എസ്എസിലെ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകനാണ്. കെ സി ഹരികൃഷ്ണന്‍ തിരുവനന്തപുരം ചാല ഗവ. യുപി സ്കൂള്‍ അധ്യാപകനാണ്. കണ്ണൂര്‍ ചെറുപഴശ്ശി സ്വദേശിയാണ്. തൃശൂര്‍ തൃപ്രയാര്‍ സ്വദേശിയായ ടി വി മദനമോഹനന്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറാണ്.
വൈസ് പ്രസിഡന്റുമാര്‍: എ കെ ബീന, കെ കെ പ്രകാശന്‍ (കണ്ണൂര്‍), കെ ബദറുന്നീസ (മലപ്പുറം), പി കെ സതീഷ്് (കോഴിക്കോട്), പി വേണുഗോപാല്‍ (പാലക്കാട്), . സെക്രട്ടറിമാര്‍: കെ പി സന്തോഷ്‌കുമാര്‍ (തിരുവനന്തപുരം), പി ഡി ശ്രീദേവി (കാസര്‍കോട്), കെ സി അലി ഇക്‌ബാല്‍ (പാലക്കാട്), ബി സുരേഷ് (മലപ്പുറം), എസ് അജയകുമാര്‍ (കൊല്ലം). ഇവരുള്‍പ്പെടെ 31 അംഗ സംസ്ഥാന എക്സിക്യൂട്ടീവും സംസ്ഥാനകമ്മിറ്റിയും സമ്മേളനം തെരഞ്ഞെടുത്തു.