ധാക്ക > ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലാദേശിന് ബാറ്റിങ് തകർച്ച. ആദ്യദിനം ആകെ 14 വിക്കറ്റ് ധാക്കയിൽ വീണു. ശ്രീലങ്കയെ 222ന് പുറത്താക്കി ഒന്നാം ഇന്നിങ്സ് ആരംഭിച്ച ബംഗ്ലാദേശിന് 56 റണ്ണെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായി. ആറു വിക്കറ്റ് ശേഷിക്കെ 166 റൺ പിന്നിലാണ് ബംഗ്ലാദേശ്.
നാലുവീതം വിക്കറ്റെടുത്ത അബ്ദുർ റസാക്കും തയ്ജുൾ ഇസ്ലാമുമാണ് ലങ്കയെ തകർത്തത്.