ബഹ്‌റൈനില്‍ മന്നം ഫെസ്റ്റും അവാര്‍ഡ് ദാനവും നാളെ

Friday Feb 9, 2018
വെബ് ഡെസ്‌ക്‌


മനാമ> മന്നത്തു പത്മനാഭന്റെ 141ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കേരള സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച ബഹ്‌റൈനില്‍ മന്നം ഫെസ്റ്റും അവാര്‍ഡ് ദാനവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ബഹ്‌റൈന്‍ കേരളിയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുന്ന ചടങ്ങില്‍  മന്നം അവാര്‍ഡ് ദാനവും പ്രമുഖ വ്യക്തികളെ ആദരിക്കലും നടക്കും.

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിസ്വാര്‍ത്ഥ സേവനം നടത്തുന്ന പ്രഗത്ഭരായ വ്യക്തികളേയും സ്ഥാപനങ്ങളേയും ആദരിക്കാന്‍ ഏര്‍പ്പെടുത്തിയതാണ് മന്നം അവാര്‍ഡ്. അമേരിക്കയില്‍ മൂന്ന് സര്‍വകലാശാലകള്‍സ്ഥാപിച്ച് വ്യക്തിമുദ്രപതിപ്പിച്ച കെജി മന്മഥന്‍ നായര്‍ക്കാണ് ഈ വര്‍ഷത്തെ മന്നം അവാര്‍ഡ്.

ഇന്റര്‌നാവഷണല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി, അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് സെയിന്റ്ഈ വിന്‌സ്ന്റ്ച, സൗത്ത് വെസ്റ്റ് കിംഗ്സ്റ്റണ്യൂറണിവേഴ്‌സിറ്റി എന്നിവയുടെ പ്രസിഡന്റും സി.ഇ.ഒയുമായ ശ്രീ കെ.ജി. മന്മഥന്‍ നായര്‍വ്യവസായ മേഖലയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.  കെ.ജി.എം ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന പേരില്‍ വ്യാപിച്ചു കിടക്കുന്ന അമേരിക്കയിലെ നിരവധി വ്യവസായ സ്ഥാപനങ്ങളുടെ ഉടമയാണ് അദ്ദേഹം. ഡോ.വില്യംസ് എസ് ഹാരിസ് മെമ്മോറിയല്‍ അവാര്ഡ്, ഫോക്കാന മാന്‍ ഓഫ് ദ ഇയര്‍ അവാര്ഡ്, മെല്വി ന്‍ ജോണല്‍ ഫെല്ലോഷിപ്പ് അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഈ വര്‍ഷത്തെ ഗള്‍ഫ് ബിസിനസ്സ് ഐക്കണ്‍ അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ട ഡോ.കെ.എസ്. മേനോന്‍ ബഹ്‌റൈനില്‍ ബിസിനസ് രംഗത്ത് അറിയപ്പെടുന്ന വ്യക്തിയും ബ്രോഡന്‍ കോണ്ട്രാ്ക്ടിംഗ് കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ്.
പ്രവാസി രത്‌ന അവാര്‍ഡിനായി പരിഗണിച്ചിരിക്കുന്നത് 2017ലെ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ വി.കെ രാജശേഖര പിള്ളയെയാണ്. നാഷണല്‍ ഫയര്‍ ഫൈറ്റിംഗ് കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അദ്ദേഹത്തിന്റെഎ ബിസിനസ്സ് സാമ്രാജ്യം ബഹ്‌റൈന്‍, സൗദി അറേബ്യ, യുകെ, ഇന്ത്യ, യുഎഇ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ പരന്നു കിടക്കുന്നു.
സൗദി ആറേബ്യയിലെ അറിയപ്പെടുന്ന വ്യവസായപ്രമുഖനായ കല്ലയില്‍ രാധാകൃഷ്ണനാണ് ഈ വര്‍ഷത്തെ ഇന്റര്‍നാഷണല്‍ ബിസിനസ്സ് ഐക്കണ്‍ അവാര്‍ഡ്. സൗദി അറേബ്യ, ബഹ്‌റൈന്‍, ഇന്ത്യ, യു.എസ്.എ എന്നിങ്ങനെ വിവിധ രാജ്യങ്ങളില്‍ അദ്ദേഹത്തിന്റെ ബിസിനസ്സ് സാമ്രാജ്യം വ്യാപിച്ചു കിടക്കുന്നു.

ചടങ്ങില്‍ മേജര്‍ രവി മുഖ്യാതിഥിയായിരിക്കും. പിന്നണി ഗായകരായ രതീഷ് കുമാര്‍, ജാനകിനായര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന സംഗീത നിശയും അരങ്ങേറും. ഉണ്ടായിരിക്കും. അസോസിയേഷന്‍ പ്രസിഡന്റ് പമ്പാവാസന്‍ നായര്‍, അവാര്‍ഡ് നിര്‍ണയ സമിതി ചെയര്‍മാന്‍ ബാലചന്ദ്രന്‍ കൊന്നക്കാട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.



 

Tags :
mannam fest മന്നം ഫെസ്റ്റ് ബഹ്റൈൻ