കൊളംബോ > ശ്രീലങ്കൻ പേസർ ലസിത് മലിംഗ വിരമിക്കാനുള്ള ഒരുക്കത്തിൽ. മലിംഗയെ ലങ്ക ടീമിലേക്ക് ഇപ്പോൾ പരിഗണിക്കാറില്ല. ഐപിഎലിലും ടീമുകൾ ഈ പേസറെ ഏറ്റെടുത്തില്ല. തുടർന്നായിരുന്നു മലിംഗയുടെ പ്രതികരണം. മാനസികമായി കളിയിൽനിന്നു വിരമിച്ചുകഴിഞ്ഞുവെന്ന് മലിംഗ വ്യക്തമാക്കി. ഉടൻതന്നെ വിരമിക്കൽ പ്രഖ്യാപനം നടത്തുമെന്നും മലിംഗ പറഞ്ഞു. ഐപിഎലിൽ മുംബൈ ഇന്ത്യൻസിന്റെ കളിക്കാരനായിരുന്നു. 157 കളിയിൽ 110 വിക്കറ്റ് നേടി. നിലവിൽ മുംബൈ ഇന്ത്യൻസ് ടീമിന്റെ ബൗളിങ് ഉപദേശകനാണ് മലിംഗ.