ദ്രാവിഡിന് 2.43 കോടി പ്രതിഫലം

Friday Feb 9, 2018
വെബ് ഡെസ്‌ക്‌


ന്യൂഡൽഹി > അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ ചാമ്പ്യൻമാരാക്കിയ പരിശീലകൻ ദ്രാവിഡിന് നൽകിയ പ്രതിഫലത്തുക ബിസിസിഐ പുറത്തുവിട്ടു. 2.43 കോടി രൂപയാണ് ആറുമാസത്തേക്ക് ഈ മുൻ സീനിയർ ടീം ക്യാപ്റ്റന് നൽകിയതെന്ന് ബിസിസിഐയുടെ സൈറ്റിലാണ് വെളിപ്പെടുത്തിയത്. ഡിസംബർ 31ന് കരാർ അവസാനിച്ചെന്നും അതുവരെയുള്ള പ്രതിഫലമാണിതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ബൗളിങ് പരിശീലകനായിരുന്ന പരസ് മാംബ്രെയ്ക്ക് നാലുമാസത്തെ സേവനത്തിന് 27 ലക്ഷം രൂപയും നൽകി. ഇതരകളിക്കാർക്കും മുൻ കളിക്കാർക്കും നൽകാനുള്ള കുടിശ്ശികയും ബിസിസിഐ കൊടുത്തു.

ആശിഷ് നെഹ്റ (60 ലക്ഷം), അജിൻക്യ രഹാനെ (1.47 കോടി), ഹാർദിക് പാണ്ഡ്യ (1.27 കോടി), കുൽദീപ് യാദവ് (1.08 കോടി), വൃദ്ധിമാൻ സാഹ (57.81 ലക്ഷം), അഭിനവ് മുകുന്ദ് (33.69 ലക്ഷം) എന്നിങ്ങനെയാണ് കൊടുത്തുതീർക്കാനുണ്ടായ പ്രതിഫലങ്ങൾ. കമന്റേറ്റർമാരായ സഞ്ജയ് മഞ്ജരേക്കർക്ക് 36.28 ലക്ഷവും മുരളി കാർത്തിക്കിന് 30.61 ലക്ഷവും നൽകി.

Tags :
ബിസിസിഐ