ദേശീയ പതാകയെ അവഹേളിച്ച് പെന്തക്കോസ്ത് പാസ്റ്ററുടെ നൈറ്റ് ഡാന്‍സ് (വീഡിയോ)

ദേശീയ പതാകയെ അവഹേളിച്ച് പെന്തകോസ്ത് പാസ്റ്ററുടെ ഡാന്‍സ്. ഭക്തി തലയ്ക്ക് പിടിക്കുമ്പോള്‍ കൈയ്യില്‍ കരുതിയ ദേശീയ പതാക വീശുകയും വലിച്ചെറിഞ്ഞുമാണ് പാസ്റ്ററുടെ നൃത്തം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്. കേരളത്തില്‍ തന്നെയാണ് സംഭവം എന്നാണ് വിവരം.

ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നൈറ്റ് ക്ലബ്ബ് മോഡലാണ് സ്റ്റേജ് അലങ്കരിച്ചിരിക്കുന്നത്. പാട്ടും, ഡാന്‍സും ഈണവും എല്ലാം നൈറ്റ് കാബറ ഡാന്‍സ് മോഡലിലായിരുന്നു. ദേശീയ പതാകയെ അപമാനിച്ചു എന്ന് ആരെങ്കിലും കേസ് കൊടുത്താല്‍ ഇതിന്റെ പേരില്‍ അവസാനം കോടതി കേറിയിറങ്ങാനെ പാസ്റ്റര്‍ക്ക് സമയം കാണൂ എന്നാണ് സോഷ്യല്‍മീഡിയയുടെ വിമര്‍ശനം.