പ്യോങ്ചാങ് > ശൈത്യകാല ഒളിമ്പിക്സിന് തിരിതെളിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ഒളിമ്പിക്സ് ഗ്രാമത്തിൽ നോറോവൈറസ്ബാധ. ഛർദിയും വയറിളക്കവും ബാധിച്ച് 86 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കൊറിയൻ അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ വൈറസ് ബാധിച്ചവരിൽ സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസുകാരും പാചകക്കാരുമാണ് ഏറെയെന്നും അത്ലീറ്റുകൾ ആരുമില്ലെന്നും അധികൃതർ വ്യക്തമാക്കി. വൈറസ് ബാധിച്ചവരെ ഒളിമ്പിക്സ് ഗ്രാമത്തിൽനിന്ന് നീക്കി പകരം പട്ടാളക്കാരെ നിയോഗിച്ചിട്ടുണ്ട്.