ആന്ധ്ര ബന്ദ് പൂർണം

Friday Feb 9, 2018
വെബ് ഡെസ്‌ക്‌


അമരാവതി > ആന്ധ്രപ്രദേശ് പുനഃസംഘടന ആക്ട് നടപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷം ആഹ്വാനം ചെയ്ത ബന്ദ് പൂർണം. സംസ്ഥാനത്ത് വാഹന ഗതാഗതം നിശ്ചലമായി. കടകളും സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. ഇടതു പിന്തുണയോടെയായിരുന്നു ബന്ദ്. പാർലമെന്റിൽ പ്രക്ഷോഭം നടത്തുന്ന എംപിമാർക്ക് ഐക്യദാർഢ്യവുമായി തെലുങ്കുദേശം പാർടി സംസ്ഥാനത്ത് റാലി നടത്തി.
 

Tags :
ബന്ദ്