ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ സുരക്ഷ സേനക്ക് മുന്നില്‍ തീവ്രവാദ പരിശീലനത്തിനായി പാക്കിസ്ഥാനിലേക്ക് പോയ യുവാവ് കീഴടങ്ങി. തിരികെ എത്തിയത് ജമ്മു-കശ്മീര്‍ ബുദ്ഗാം ജില്ലയില്‍ നിന്നുള്ള ഇമ്രാന്‍ ഫറൂഖ് എന്ന യുവാവാണ്. വാഗ അതിര്‍ത്തി വഴി ഇയാള്‍ പാക്കിസ്ഥാനിലേക്ക് പോയത് ആയുധ പരിശീലനം നടത്തുവാന്‍ വേണ്ടിയാണെന്ന് പോലീസ് പറഞ്ഞു. ഇമ്രാന്‍ ഫറൂഖിന്റെ് പരിശീലനം ലഷ്‌കര്‍-ഇ-തൊയ്ബയിലെ ഹന്‍സല്ല അദ്‌നാന്‍, മാലിക് സാബ് എന്നിവരുടെ കീഴിലായിരുന്നു. ഇയാള്‍ക്ക് ലഭിച്ചത് ചെറിയ ആയുധങ്ങളും ബോംബുകളും നിര്‍മിക്കുന്നതിനാവശ്യമായ പരിശീലനമാണ്.
read also: കൊടും ഭീകരന് മുത്തലാക്ക് ചൊല്ലി ഉപേക്ഷിച്ച മുന്‍ ഭാര്യയെ ഓര്‍ത്ത് കടുത്ത ദു:ഖം
ഭീകരവാദം ഉപേക്ഷിച്ച് കുറഞ്ഞ കാലം കൊണ്ട് നിരവധി യുവാക്കളാണ് വീടുകളിലേക്ക് മടങ്ങിയത്. ഭീകരതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നയം ജിഹാദിനിറങ്ങിയവരെ കീഴടങ്ങാന്‍ പ്രേരിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഭീകരരേയും അവരുടെ കമാന്‍ഡര്‍മാരെയും തുടച്ചു നീക്കാന്‍ തീരുമാനിച്ച് സൈന്യം ആരംഭിച്ച പദ്ധതിയായ ഓപ്പറേഷന്‍ ഓള്‍ ഔട്ട് നിരവധി ഭീകരരെ കൊലപ്പെടുത്തിയിരുന്നു.