
കൊച്ചി > കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ അടുത്ത അധ്യയനവർഷത്തെ ബിടെക,്് എൽഎൽബി, പിജി, പിഎച്ച്ഡി ഉൾപ്പടെയുള്ള കോഴ്‌സുകളിലേക്കുള്ള പൊതുപ്രവേശനപരീക്ഷ (ക്യാറ്റ്2018 )ക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. www.cusat.nic.in വെബ്‌സൈറ്റിലൂടെ ഫെബ്രുവരി 28വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് ഓൺലൈനായി മാർച്ച് അഞ്ചുവരെ അടയ്ക്കാം.
അപേക്ഷാഫീസ് ഉൾപ്പടെയുള്ള വിവരം www.cusat.nic.in വെബ്‌സൈറ്റുകളിലെ ഔദ്യോഗിക വിജ്ഞാപനത്തിലുണ്ട്. ഇതു വിശദമായി വായിച്ചശേഷം മാത്രം ഓൺലൈനായി അപേക്ഷിക്കുക.