
സേലം> തമിഴ്‌നാട്ടിൽ പൊതുമേഖലാ സ്ഥാപനമായ സേലം സ്റ്റീൽ പ്ലാന്റ് സ്വകാര്യ വൽക്കരിക്കുന്നതിന് എതിരെ സിഐടിയു നേതൃത്വത്തിൽ വൻ പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെ കലക്ട്രേറ്റിന് മുന്നിൽ ചേർന്ന മഹാധർണയിൽ ആയിരങ്ങൾ പങ്കെടുത്തു. പ്ലാന്റ് സ്വകാര്യ വൽക്കരിക്കരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സ്വകാര്യ വൽക്കരണ നീക്കം തടയാനുള്ള മാർഗങ്ങൾ സ്വീകരിക്കണമെന്ന് തമിഴ്‌നാട് സർക്കാരിനോടും ആവശ്യപ്പെട്ടു.

സിഐടിയു സംസ്ഥാന പ്രസിഡന്റ് സൗന്ദരാജൻ ധർണ ഉദ്ഘാടനം ചെയ്തു.സേലം സ്വദേശിയായ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കേന്ദ്രനീക്കം തടയാൻ ഫലപ്രദമായി ഇടപ്ടെണമെന്ന് സൗന്ദരാജൻ ആവശ്യപ്പെട്ടു. കേന്ദ്ര നീക്കത്തിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കണമെന്നും ആവശ്യപ്പെട്ടു. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റൊഴിവാക്കാനുള്ള കേന്ദ്രനീക്കത്തെ ശക്തമായി ചെറു്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിഐടിയു ജനറൽ സെക്രട്ടറി ജി സുകുമാരൻ, മറ്റ് നേതാക്കളായ പി പനീർ സെൽവം, മാലതി സിട്ടിബാബു, ആർ ശൃംഗാര വേലു, കെ വിജയൻ തുടങ്ങിയവർ ധർണയിൽ പങ്കെടുത്തു.