മെഡിക്കല്‍, എന്‍ജി. പ്രവേശനത്തിനുള്ള എന്‍സിസി ക്വോട്ട

Thursday Feb 8, 2018
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം  > സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകളിലേക്ക് മികച്ച എന്‍സിസി കേഡറ്റുകള്‍ക്ക് സംവരണം ചെയ്ത സീറ്റുകളില്‍ 2018 വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകള്‍ മാര്‍ച്ച് ഒന്നുവരെ എന്‍സിസി യൂണിറ്റുകളില്‍ സ്വീകരിക്കും.

പ്രവേശനപരീക്ഷ കമ്മീഷണര്‍ക്ക് സമര്‍പ്പിക്കുന്ന അപേക്ഷയുടെ പകര്‍പ്പും എന്‍സിസി സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അതാത് എന്‍സിസി യൂണിറ്റുകളില്‍ അപേക്ഷ നല്‍കണം.  എന്‍സി.സി ഡയറക്ടറേറ്റില്‍ നേരിട്ട് ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല.  കുറഞ്ഞത് 75 മാര്‍ക്ക് എന്‍സിസി പരിശീലനങ്ങള്‍ക്ക് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുളള  കേഡറ്റുകളുടെ അപേക്ഷ മാത്രമേ പരിഗണിക്കുകയുള്ളൂ.  ഈ ഇനത്തില്‍ പരമാവധി ലഭിക്കുന്ന മാര്‍ക്ക് 500 ആണ്.  എന്‍സിസി ക്വാട്ട വഴി പ്രവേശനം ലഭിക്കാന്‍ ആഗ്രഹിക്കുന്ന കേഡറ്റുകള്‍ ഈ വിവരം അപേക്ഷഫോറത്തില്‍ നിര്‍ദ്ദിഷ്ട കോളത്തില്‍ രേഖപ്പെടുത്തിയിരിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള എന്‍സിസി ഓഫീസുമായി ബന്ധപ്പെടണം. www.keralancc.org
 

Tags :
എന്‍സിസി കേഡറ്റുകള്‍ പ്രവേശനപരീക്ഷ