നദാൽ ക്വീൻസ് ക്ലബ്ബിനെത്തും

Thursday Feb 8, 2018
വെബ് ഡെസ്‌ക്‌


ലണ്ടൻ> വിംബിൾഡൺ ടെന്നീസിന്റെ സന്നാഹമത്സരമായ ക്വീൻസ് ക്ലബ് ചാമ്പ്യൻഷിപ്പിൽ റാഫേൽ നദാൽ പങ്കെടുക്കും. 2008ൽ നദാൽ ഇവിടെ നേടിയ കിരീടജയത്തിന്റെ 10‐ാം വാർഷികം കൂടിയാണ് ഇത്തവണ.

അന്ന് ഫ്രഞ്ച് ഓപ്പൺ നേടിയ നദാൽ ക്വീൻസ് ക്ലബ്ബിൽ നൊവാക് യൊകോവിച്ചിനെ തോൽപ്പിച്ചാണ് ചാമ്പ്യനായത്. തൊട്ടുപിന്നാലെ വിംബിൾഡണും നേടി. അവിടെ അഞ്ച് സെറ്റ് പോരാട്ടത്തിൽ റോജർ ഫെഡററെ തോൽപ്പിച്ചു.

ജൂൺ 18ന് ക്വീൻസ് ക്ലബ് ടൂർണമെന്റ് തുടങ്ങും. ഇടുപ്പെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന ആൻഡി മറെയും ടൂർണമെന്റിനെത്തുമെന്നാണ് പ്രതീക്ഷ.

Tags :
ഫ്രഞ്ച് ഓപ്പൺ വിംബിൾഡൺ റാഫേൽ നദാൽ