
ജിദ്ദ>കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ജിദ്ദയിലും കേരളത്തിലുമായി സാമൂഹിക ക്ഷേമ രംഗത്ത് നിറഞ്ഞു നില്‍കുന്ന പത്തനംതിട്ട ജില്ലാ സംഗമം ഒന്‍പതാം വാര്‍ഷീകാഘോഷം വിപുലമായ പരിപാടികളോടെ ഫെബ്രുവരി 9 ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ജിദ്ദയിലെ ഹരാസത്തില്‍ ഉള്ള നൈറ്റ് സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നു.
ജിദ്ദയിലെ പ്രമുഖ കലാകാരന്‍മാര്‍ അണിയിച്ചൊരുക്കുന്ന നൃത്താവിഷ്കാരങ്ങള്‍, കവിതാവിഷ്കാരം, ഗാന സന്ധ്യ എന്നിവയോടൊപ്പം പ്രമുഖ നാടക സംവിധായകന്‍ പ്രണവം ഉണ്ണികൃഷ്ണന്‍ അണിയിച്ചൊരുക്കുന്ന പി.ജെ.എസ്. കലാകാരന്മാരുടെ “പറയാതെ പോയവര്‍” എന്ന നാടകവും അവതരിപ്പിക്കപെടുന്നു.
അന്തരിച്ച പി.ജെ.എസ്. കമ്മറ്റി അംഗമായിരുന്ന ഉല്ലാസ് അടൂരിന്‍റെ ഓര്‍മ്മക്കായി ഏര്‍പ്പെടുത്തിയ “ഉല്ലാസ് മെമ്മോറിയല്‍ അവാര്‍ഡ്”, ഈ വര്‍ഷം പ്രമുഖ നൃത്താധ്യാപിക ശ്രീമതി. പുഷ്പാ സുരേഷ്ന് നല്‍കുന്നതായും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വിലാസ് അടൂര്‍, സന്തോഷ് കടമനിട്ട, റോയ് ടി. ജോഷുഅ, മൊഹമ്മദ് ശുഹൈബ്, നൌഷാദ് അടൂര്‍, അബ്ധുള്‍ റഷീദ്, മനോജ് മാത്യു എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.