
സതേൺ റെയിൽവേയുടെ വിവിധ യൂണിറ്റുകളിൽ അപ്രന്റിസ്ഷിപ്പിന് അവസരം. സെൻട്രൽ വർക്ഷോപ്പ് പൊൻമലൈ‐321, തിരുച്ചിറപ്പള്ളി ഡിവിഷൻ‐104, മഥുര ഡിവിഷൻ‐139 എന്നിങ്ങനെയാണ് ഒഴിവ്. എട്ടാം ക്ലാസ്സ് മുതൽ പ്ലസ്ടുവരെയുള്ളവർക്കും ഐടിഐക്കാർക്കും അപേക്ഷിക്കാം. പ്രായം 24 വയസ്സിൽ താഴെ. അപേക്ഷാഫോറം www.sr.indianrailways.gov.in www.sr.indianrailways.gov.in എന്ന website നിന്ന് ഡൗൺലോഡ്ചെയ്ത് ഫോട്ടോ പതിച്ച് ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തി അനുബന്ധരേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ സഹിതം അപേക്ഷിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി 21. വിലാസം: The Workshop Personnel Officer, Personnel Branch, Central Work shop, Ponmalai,Trichirappalli-620004.
സേലം, പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലും പോത്തന്നൂരിലെ സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ വർക്ഷോപ്പിലുമായി 457 ആക്ട്/ട്രേഡ് അപ്രനറിസുമാരുടെ ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ്സുകാർമുതൽ പത്താം ക്ലാസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട ട്രേഡിൽ എൻസിവിടിയുടെ നാഷണൽ ട്രേഡ് സർടിഫിക്കറ്റ് വേണം. www.sr.indianrailways.എന്ന website ൽ വിശദവിവരമുണ്ട്. അപേക്ഷ അയക്കേണ്ട വിലാസം The Workshop Personnel Officer, Office of the Chief Workshop Manger, Signal and Telecommunication Work shop, Southern Railway-Podanur Coimbatore District, Tamilnadu-641023. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി 22.