എച്ച്എഎല്ലിൽ 131 ഓപ്പറേറ്റർ

Monday Feb 5, 2018
വെബ് ഡെസ്‌ക്‌

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ലിമിറ്റഡിന്റെ (എച്ച്എഎൽ) ലക്നൗ ആക്സസറീസ് ഡിവിഷൻ ഓപ്പറേറ്റർമാരെ തെരഞ്ഞെടുക്കുന്നു. വിവിധ ട്രേഡുകളിലായി 131 ഒഴിവുണ്ട്. മെഷീനിസ്റ്റ്‐ 22, ടർണർ‐ 21, ഗ്രൈൻഡർ‐ 05, ഫിറ്റർ‐ 59, ഇലക്ട്രോണിക്സ് മെക്കാനിക്‐ 15, ഇലക്ട്രീഷ്യൻ‐ 05, ഇൻസ്ട്രുമെന്റ് മെക്കാനിക്‐ 04 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡിൽ റഗുലർ/ ഫുൾടൈം ഐടിഐ പ്ലസ് എൻഎസി/ഐടിഐ പ്ലസ് എൻസിവിടി. ഉയർന്ന പ്രായം 28. നിയമാനുസൃതവയസ്സിളവ് ലഭിക്കും. അപേക്ഷാഫീസ് 200 രൂപ. എസ്സി/എസ്ടി/ അംഗപരിമിതർക്ക് ഫീസില്ല. www.hal-india.com  www.hal-india.com എന്ന website വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി ഫെബ്രുവരി 14.

 

Tags :
എച്ച്എഎൽ