ദൂരദർശൻ ന്യൂസിൽ കണ്ടന്റ് മാനേജറുടെ ആറ് ഒഴിവുണ്ട്. ഒരുവർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത ബിരുദാനന്തര ബിരുദം/ജേർണലിസം ഡിപ്ലോമ/പ്രൊഡക്ഷൻ അല്ലെങ്കിൽ ബിരുദം/ ഡിപ്ലോമ ഇൻ കംപ്യൂട്ടർ അപ്ലിക്കേഷൻ. രണ്ട് വർഷം website മായി ബന്ധപ്പെട്ട പ്രവൃത്തി പരിചയം. വിശദവിവരവും അപേക്ഷയുടെ മാതൃകയും www.ddinews.gov.in www.ddinews.gov.in എന്ന website ലുണ്ട്. അപേക്ഷാഫീസ് 400 രൂപ ഡിഡി അപേക്ഷയോടൊപ്പം The Deputy Director(HR), DD News, Doordarshan Bhawan, Tower-B, Room No.413, Copernicus Marg, mandi House, New Delhi-110001 ഫെബ്രുവരി പതിനഞ്ചിന് വൈകിട്ട് ആറിനകം സ്പീഡ് പോസ്റ്റായോ രജിസ്ട്രേഡായോ നേരിട്ടോ ലഭിക്കണം.