ചോദ്യം: കാറ്റഗറി നമ്പര്‍ 454/16 പ്രകാരം സ്റ്റാഫ് നേഴ്സ് ഗ്രേഡ് II (എറണാകുളം ജില്ല) തസ്തികയുടെ ഷോര്‍ട്്ലിസ്റ്റ് എന്ന് പ്രസിദ്ധീകരിക്കും
ആശ കെ എ വടക്കന്‍ പറവൂര്‍
സ്റ്റാഫ് നേഴ്സ് ഗ്രേഡ് II എന്ന തസ്തികയുടെ ചുരുക്കപ്പട്ടിക (ഷോര്‍ട്്ലിസ്റ്റ്) പ്രസിദ്ധീകരിക്കാനുള്ള പ്രവര്‍ത്തനത്തിന്റെ അവസാന ഘട്ടത്തിലാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഈ മാസം പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കാം. ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചാല്‍ അതില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കായി പ്രമാണ പരിശോധനയും ഉടന്‍ നടത്തും.
ചോദ്യം: പിഎസ്സി പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി എത്ര വര്‍ഷമാണ്? എന്‍സിഎ റാങ്ക് ലിസ്റ്റുകളുടെ കാലാവധി എത്രവര്‍ഷം?
ഫൌസിയ ലത്തീഫ്, ഹരിപ്പാട്
ഒരു പിഎസ്സി റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തിയതി മുതല്‍ ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷവും കൂടിയത് മൂന്നുവര്‍ഷവുമാണ് കാലാവധി. റാങ്ക്ലിസ്റ്റ് നിലവില്‍ വന്ന് ഒരു വര്‍ഷത്തിനു ശേഷം അതേ തസ്തികക്ക് പുതിയ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കുകയാണെങ്കില്‍ ആ തിയതി മുതല്‍ പഴയ റാങ്ക്ലിസ്റ്റിന് പ്രാബല്യമുണ്ടായിരിക്കില്ല. ചില പ്രത്യേക സാഹചര്യങ്ങളില്‍ സര്‍ക്കാറിന്റെ അഭ്യര്‍ഥന മാനിച്ച് കമീഷന്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാറുണ്ട്. അതനുസരിച്ച് റാങ്ക്ലിസ്റ്റിന്റെ കാലാവധി പരമാവധി നാലര വര്‍ഷംവരെ നീട്ടാന്‍ കമീഷന് അധികാരമുണ്ട്.
ഒരു റാങ്ക്ലിസ്റ്റ് നിലവിലിരിക്കുന്ന പരമാവധി മൂന്നുവര്‍ഷത്തിനുള്ളില്‍ ആ ലിസ്റ്റില്‍നിന്നും ആരുംതന്നെ നിയമനത്തിന് ശുപാര്‍ശ ചെയ്യപ്പെടുന്നില്ലെങ്കില്‍ അങ്ങനെയുള്ള റാങ്ക്ലിസ്റ്റിന്റെ കാലാവധി ഒരു വര്‍ഷം കൂടിയോ ഒരാളെയെങ്കിലും നിയമനത്തിനായി തെരഞ്ഞെടുക്കുന്നതുവരെയോ ഏതാണോ ആദ്യം അതു വരെയുണ്ടായിരിക്കും. ഇതാണ് പൊതുവായി പിഎസ്സി റാങ്ക്ലിസ്റ്റുകളുടെ കാലാവധിയെ പറ്റിയുള്ള വിവരം. എന്നാല്‍ യൂണിഫോംഡ് ഫോഴ്സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള തസ്തികകളുടെ കാലാവധി റാങ്ക് ലിസ്റ്റ് പ്രാബല്യത്തില്‍ വരുന്ന തിയതി മുതല്‍ ഒരു വര്‍ഷമോ ഒര വര്‍ഷത്തിനുള്ള ടി റാങ്ക് ലിസ്റ്റില്‍നിന്നും നിയമന ശുപാര്‍ശ ചെയ്യപ്പെട്ടതില്‍ അവസാനത്തെ ആളുടെ ട്രെയിനിങ് തുടങ്ങി ഒരു മാസമോ ഇതില്‍ ഏതാണോ ഒടുവില്‍ വരുന്നത് അതുവരെ റാങ്ക്ലിസ്റ്റിന് കാലാവധിയുണ്ടായിരിക്കുന്നതാണ്. മാതൃറാങ്ക്ലിസ്റ്റില്‍നിന്നും ഉത്ഭവിച്ച എല്ലാ എന്‍സിഎ ഒഴിവുകളും ശുപാര്‍ശ ചെയ്ത് നികത്തപ്പെടുന്നതുവരെ (advised and appointed) എന്‍സിഎ റാങ്ക്ലിസ്റ്റുകളുടെ കാലാവധി യുണ്ടായിരിക്കും.
ചോദ്യം : യുപി സ്കൂള്‍ അസിസ്റ്റന്റ് (മലയാളം മീഡിയം) കാറ്റഗറി നമ്പര്‍ 386/2014 ഈ തസ്തികയുടെ മലപ്പുറം ജില്ലയുടെ ഷോര്‍ട്ട്ലിസ്റ്റ് എന്ന് പ്രസിദ്ധീകരിക്കും.
വിജയകുമാര്‍ വി മാവേലിക്കര.
കാറ്റഗറി നമ്പര്‍ 386/14 ആയി വിജ്ഞാപനംചെയ്ത യുപി സ്കൂള്‍ അസിസ്റ്റന്റ് തസ്തികയുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുന്ന ജോലി പൂര്‍ത്തിയാകുന്നുവെന്നാണ് അറിയുന്നത്. അത് ഉടന്‍ തന്നെ പ്രസിദ്ധീകരിക്കുമെന്ന് കരുതുന്നു.